04:12am 08 November 2026
NEWS
ജനനേന്ദ്രിയത്തിലൊളിപ്പിച്ച് എംഡിഎംഎ കടത്തിയ അനിലയെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

23/03/2025  04:36 PM IST
nila
ജനനേന്ദ്രിയത്തിലൊളിപ്പിച്ച് എംഡിഎംഎ കടത്തിയ അനിലയെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കഴിഞ്ഞ ദിവസം കൊല്ലത്ത് എഡിഎംഎയുമായി അറസ്റ്റിലായ അനില രവീന്ദ്രൻ  വൻ ലഹരി റാക്കറ്റിന്റെ ഭാഗമാണെന്ന് പൊലീസ്.  ജില്ലയിൽ എംഡിഎംഎ കച്ചവടം ചെയ്യുന്ന പ്രധാനികളിൽ ഒരാളായ യുവതിക്ക് ടാൻസാനിയയിൽ നിന്നുള്ള യുവാക്കൾ നേരിട്ടാണ് ലഹരി മരുന്ന് വിതരണം ചെയ്യുന്നത്. ജില്ലയിലെ വൻ ലഹരി സംഘങ്ങളുമായും ഇവർക്ക് അടുപ്പമുണ്ടെന്ന നി​ഗമനത്തിലാണ് പൊലീസ്. 

കൈവശം കരുതിയതിനേക്കാൾ എംഡിഎംഎ അനില ഒളിപ്പിച്ചതു ശരീരത്തിലെ രഹസ്യ ഭാഗത്താണ്. മൂന്നു ലക്ഷത്തിന്റെ എംഡിഎംഎയുമായി വെള്ളിയാഴ്ച അറസ്റ്റിലായ അനില 40.14 ഗ്രാം എംഡിഎംഎ ശരീരത്തിൽ ഒളിപ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഇവരിൽനിന്ന് ആകെ 77 ഗ്രാം എംഡിഎംഎയാണു പിടികൂടിയത്. 

കർണാടകയിൽനിന്നു കർണാടക റജിസ്ട്രേഷൻ കാറിൽ കൊല്ലത്തേക്ക് എംഡിഎംഎ കൊണ്ടുവരുമ്പോൾ അനിലയ്ക്കൊപ്പം ഒരു യുവാവും ഉണ്ടായിരുന്നു. കൊല്ലം സ്വദേശിയായ ഇയാൾ എറണാകുളത്ത് ഇറങ്ങി. ലഹരിക്കച്ചവടത്തിനു പൊലീസ് ഉദ്യോഗസ്ഥന്റെ സഹായം ഇവർക്കു ലഭിച്ചിട്ടുണ്ടെന്നാണു സൂചന. ഇയാളെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. അനില സഞ്ചരിച്ച കാർ ഇവരുടെ സുഹൃത്തിന്റേതാണെന്ന് പൊലീസ് പറഞ്ഞു.  അനിലയുടെ മൊബൈൽ ഫോണിൽനിന്നു കൂടുതൽ തെളിവുകൾ ശേഖരിക്കുമെന്നു പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച വൈകിട്ട് 5 മണിക്കാണ് അനില പിടിയിലായത്. ശക്തികുളങ്ങര പൊലീസും ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ റെയ്ഡിലാണ് അനില പിടിയിലായത്. സിറ്റി പൊലീസ് കമ്മിഷണർക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നീണ്ടകര പാലത്തിനു സമീപം പൊലീസ് സംഘം അനിലയുടെ കാറിന് കൈ കാണിച്ചിട്ടും നിർത്തിയില്ല. തുടർന്ന് ആൽത്തറമൂട്ടിൽ വച്ച് പൊലീസ് വാഹനം കുറുകെയിട്ടാണ് കാർ തടഞ്ഞ് ഇവരെ പിടികൂടിയത്. കാറിന്റെ മുൻ സീറ്റിൽ ഹാൻഡ് ബാഗിനുള്ളിൽ കറുത്ത ടേപ്പ് ഒട്ടിച്ച പ്ലാസ്റ്റിക് കവറിനുള്ളിൽ നിന്നാണ് 36.86 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.

കൂടുതൽ ചോദ്യം ചെയ്ത ശേഷം ഇന്നലെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി. അപ്പോഴാണ് ശരീരത്തിലെ രഹസ്യ ഭാഗത്ത് കവറിൽ പൊതിഞ്ഞ് 40.14 ഗ്രാം എംഡിഎംഎ കൂടി കണ്ടെത്തിയത്. അനിലയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു 2021ൽ എംഡിഎംഎയുമായി അനിലയെ തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img